Connect with us

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു മേഘ്ന മലയാളികളുടെ മനസ്സ് കീഴടക്കിയത്. പിന്നീട് വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം മലയാളത്തിൽ അഭിനയിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി താരം.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം സജീവമായിരുന്നു. കന്നഡ നടനായിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. കഴിഞ്ഞ വർഷമായിരുന്നു ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. തുടർന്ന് ഒക്ടോബർ 22ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു താരം. കേരള മാധ്യമങ്ങളടക്കം ഈ വാർത്ത വലിയ പ്രാധാന്യത്തോടെ ആയിരുന്നു നൽകിയത്.

ഇപ്പോൾ മാതൃദിനത്തിൽ ശ്രദ്ധേയമായ ഒരു പോസ്റ്റ് ആണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ് താരം ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. തൻ്റെ മകനെ താൻ എങ്ങനെയായിരിക്കും വളർത്താൻ പോകുന്നത് എന്നതിനെ സംബന്ധിച്ച് ഒരു പോസ്റ്റാണ് താരം പങ്കുവെച്ചത്. പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധിക്കപ്പെടുകയും ധാരാളമാളുകൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

“നിങ്ങളുടെ പെൺമക്കൾക്ക് സുരക്ഷിതയായിരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു മകനെ ആയിരിക്കും ഞാൻ വളർത്തുന്നത്” – ഇതായിരുന്നു താരം പങ്കുവെച്ച പോസ്റ്റ്. എല്ലാ അമ്മമാരും ഇതുപോലെതന്നെ തങ്ങളുടെ ആൺമക്കളെ വളർത്തണം എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ അച്ഛനുമമ്മയ്ക്കും വലിയ പ്രാധാന്യമുണ്ട്. അവൻ ഭാവിയിൽ പെൺകുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നത് അവനെ അവൻറെ വീട്ടുകാർ എങ്ങനെ ആണ് വളർത്തിയത് എന്നതനുസരിച്ച് ഇരിക്കും. അതുകൊണ്ടുതന്നെ ഈ പോസ്റ്റിന് വലിയ പ്രസക്തിയുണ്ട് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *