Connect with us

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി എന്ന അറിയപ്പെടുന്ന സ്ഥലം കേൾക്കാത്തവർ ആരും തന്നെ ഇല്ല. എന്നാൽ അവിടെയുള്ള കാർത്തികപ്പള്ളി പോസ്റ്റ്‌ ഓഫീസിൽ ഒരു പോസ്റ്റ്‌ അയക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം. വളരെ പെട്ടന്ന് ഒരു പോസ്റ്റ്‌ അയക്കാൻ അവിടെ ഞാൻ എത്തി. സ്പീഡ് പോസ്റ്റ്‌ ആയിരുന്നു അയക്കേണ്ടത്. കവർ വെളിയിൽ നിന്നും മേടിക്കണം എന്ന് പറഞ്ഞു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി. കവർ മേടിച്ചു വെളിയിൽ ഒരു കടയിൽ നിന്നും. പിന്നെ അഡ്രസ്സ് ഒട്ടിക്കുവാൻ പശ പാട്ടയിൽ നോക്കി. കോമഡി എന്ത് ആണെന്ന് വെച്ചാൽ ഒരു തുള്ളി പശ രണ്ട് പാട്ടയിലും ഇല്ല. ഇതാണോ പോസ്റ്റ്‌ ഓഫീസിലെ രീതി. അവിടെ വരുന്നവർ പശ ഇല്ലാതെ എങ്ങനെ പോസ്റ്റ്‌ അയക്കും. പോസ്റ്റ്‌ ഓഫീസിൽ ഡ്യൂട്ടി ചെയ്യുന്നവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.വരുന്നവർ എവിടെ എങ്കിലും പോയി ഒട്ടിച്ചോളും എന്ന് ആണ് അവർ ചിന്തിക്കുന്നത്. ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ല. മിക്ക പോസ്റ്റ്‌ ഓഫീസുകളിലെയും അവസ്ഥ ഇത് തന്നെയാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *