Connect with us

കേരളത്തിലെന്നല്ല ഇന്ത്യയിൽ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു ബിരിയാണി. മലയാളത്തിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സിനിമ അനുഭവം ആയിരുന്നു ബിരിയാണി പ്രേക്ഷകർക്ക് നൽകിയത്. എ സർട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ സിനിമ കേരളക്കരയിൽ വൻ ചർച്ചയായിരുന്നു.

സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രധാന വെല്ലുവിളികൾ എടുത്തു കാണിച്ചുകൊണ്ട് പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയിലെ നായിക വേഷം കൈകാര്യം ചെയ്തത് വിവാദ നായികയും കൂടിയായ കനികുസൃതി ആയിരുന്നു. താരത്തിന്റെ അഭിനയം കണ്ട് ഞെട്ടലോടെയാണ് പ്രേക്ഷകർ പ്രതികരിച്ചത്.

ഒരു മലയാളം നടിയിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അഭിനയ മുഹൂർത്തങ്ങളാണ് കനികുസൃതി ബിരിയാണി എന്ന സിനിമയിലൂടെ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ച് ഫലിപ്പിച്ചത്. തന്റെ ശരീരം പ്രദർശിപ്പിക്കുന്ന രംഗങ്ങൾ ഒരു മടിയും കൂടാതെ അഭിനയിക്കാൻ തയ്യാറായി എന്നുള്ളതാണ് കനികുസൃതി യുടെ പ്രത്യേകത.

സിനിമ, പ്രേക്ഷകരെ വേട്ടയാടി എന്നതിൽ യാതൊരു സംശയവുമില്ല. സിനിമ പുറത്തുകൊണ്ടുവരുന്ന കഥയും ആശയത്തിന് അപ്പുറത്തേക്ക്, ഒരു നടി എന്ന നിലയിൽ കനികുസൃതി ആ സിനിമയിൽ കാഴ്ച വെച്ച പ്രകടനം അത്ഭുതകരമായിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ താരത്തിന് ഈ സിനിമയിലൂടെ ലഭിക്കുകയുണ്ടായി. തികച്ചും ബോൾഡ് ആയാണ് താരമിപ്പോൾ കാണപ്പെടുന്നത്. പക്ഷേ ഇതിനുമുമ്പും കനികുസൃതി പല സിനിമകളിൽ അഭിനയിച്ചിരുന്നു. അന്നത്തെ പരിവേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ കനികുസൃതിയെയാണ് ഇപ്പോൾ നാം കാണാൻ സാധിക്കുന്നത്.

പണ്ട് താൻ ഏത് നിലയിൽ ആയിരുന്നു എന്ന് ഒരു അഭിമുഖത്തിൽ ഈ അടുത്ത് താരം വ്യക്തമാക്കുകയുണ്ടായി. ആ അഭിമുഖ വീഡിയോയിലൂടെ താരം മുമ്പ് എന്തായിരുന്നു ഇപ്പോൾ താരം എന്താണ് എന്ന് കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും.

അഭിമുഖത്തിൽ താരം പറയുന്നത് ഇങ്ങനെയാണ്.
എന്റെ സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. കാരണം ഞാൻ അത്രയ്ക്കും നാണം ഉള്ളവരായിരുന്നു. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്.

ആ വരു കനികുസൃതി യിൽ നിന്ന് ഇന്ന് കേരളം ഉറ്റുനോക്കുന്ന ഒരു ബോൾഡ് നടനിലേക്കുള്ള താരത്തിന്റെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ശരീരം കാണിച്ചുകൊണ്ട് ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്ന കനികുസൃതി ആണ് ഇപ്പോൾ മലയാളികൾ കാണുന്നത്. അഭിനയമികവും കൂടിയായപ്പോൾ ഇനിയും ഒരുപാട് ഇത്തരത്തിലുള്ള ബോർഡ് കഥാപാത്രങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *