Connect with us

ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് ഗംഭീര തുടക്കമായതിന് പിന്നാലെ ബിഗ് ബോസ് ഷോയുടെ അവതാരകൻ മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ രണ്ട് തവണത്തെ സീസണുകൾക്കും മോഹൻലാൽ വാങ്ങിയിരുന്നത് പന്ത്രണ്ട് കോടിയാണെങ്കിൽ ഇത്തവണത്തെ താരത്തിൻ്റെ പ്രതിഫലം 18 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ട്വിറ്ററിലൂടെയാണ് മോഹൻലാലിൻ്റേതായിട്ടുള്ള പ്രതിഫലത്തെ പറ്റിയുള്ള ചർച്ച പുരോഗമിക്കുന്നത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഇന്നലെയാണ് മോഹൻലാൽ ബിഗ്ബോസ് മലയാളം മൂന്നാം സീസണിന് തുടക്കമിട്ടത്. പതിനാല് മത്സരാർത്ഥികളാണ് ഷോയിലുള്ളത്. നോബി മാർക്കോസ് ആയിരുന്നു ഈ സീസണിലെ ആദ്യ മത്സരാർത്ഥിയായി വീട്ടിലേക്കെത്തിയത്. പിന്നീട് ആര്‍ജെ കിടിലം ഫിറോസ്, ഡിംപൽ ഭാൽ, നടൻ മണിക്കുട്ടൻ, മജ്‌സിയ ഭാനു, ലക്ഷ്മി ജയൻ, സൂര്യ ജെ മേനോൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ജോൺ, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാൻ, സന്ധ്യ മോഹൻ എന്നിവരാണ് മറ്റു മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുകയെന്നാണ് നിലവിലെ വിവരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്പിലൂടെയും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം. കൃത്യമായ ഗവൺമെൻ്റ് പ്രൊട്ടോക്കോളുകൾ പാലിച്ച് കൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ക്വാറന്റൈൻ കൃത്യമായി പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ചിരിക്കുന്നത്.

നോബി മര്‍ക്കോസ്, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, സൂര്യ മേനോന്‍, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോണ്‍, സന്ധ്യ മനോജ്. അനൂപ് കൃഷ്ണന്‍, മജ്സിയ ഭാനു, റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളില്‍ നിന്നായി പതിനാല് പേരാണ് ഈ സീസണില്‍ മത്സരിക്കുന്നത്. കുറച്ച് എപ്പിസോഡുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും എല്ലാ മത്സരാര്‍ത്ഥികളും കട്ടയ്ക്ക് നില്‍ക്കുകയാണെന്ന് വേണം പറയാന്‍. ആരാണ് മികച്ചതെന്നും ആരാണ് മോശം എന്നൊന്നും ഇപ്പോള്‍ പറയാനാകില്ല. ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ ചിലര്‍ പുറത്തേക്കും ചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയോടെ ആകത്തേക്കും വന്നേക്കാം. ബിഗ് ബോസ് സീസണ്‍ 3യില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭി്കുന്നത് മണിക്കുട്ടനാണെന്നാണ് വിവരം. ജനപ്രീതിയുടെ കാര്യത്തിലും മണിക്കുട്ടന്‍ തന്നെയാണ് ഒന്നാമത്. റിപ്പോര്‍ട്ട് പ്രകാരം ആഴ്ചയില്‍ 50,000 രൂപയാണ് മണിക്കുട്ടന് ലഭിക്കുന്ന പ്രതിഫലം. പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം നോബി മാര്‍ക്കോസിനാണെന്നാണ് വിവരം. ആഴ്ചയില്‍ 40000 രൂപയാണ് നോബിക്ക് ലഭിക്കുന്നത്. കൂടാതെ സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷമിക്കും ഇതേ പ്രതിഫലം തന്നെയാണ് ലഭിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിയത് 12 കോടിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തവണ ആറ് കോടിയോളം വര്‍ദ്ധിപ്പിച്ച് 18 കോടിയാണ് വാങ്ങുന്നതെന്നാണ് വിവരം. ട്വിറ്ററിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *