Connect with us

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ ടിആർ പി റേറ്റിങ്ങിൽ കുടുംബവിളക്ക്  ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ ടിആർപി റേറ്റിങ് ഫലം വന്നതോടെ സാന്ത്വനം പരമ്പര കുടുംബവിളക്കിനെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത് വരാൻ വേണ്ടി എപ്പോഴും കുടുംബവിളക്കും സാന്ത്വനവും തമ്മിൽ ആണ് മത്സരം. ഇതിന് വേണ്ടി പരമ്പരകളുടെ കഥ ഗതികൾക്കും പിന്നണി പ്രവർത്തകർ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ പ്രാവിശ്യം കുടുംബവിളക്ക് ഒന്നാം സ്ഥാനം നേടിയപ്പോൾ ആണ് സാന്ത്വനത്തിൽ അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ ഉണ്ടായത്.

സാന്ത്വനം വീട്ടിലെ ഇളയ കുട്ടിയായ കണ്ണനെ തമ്പി പോലീസ് സ്റ്റേഷനിൽ കയറ്റിയതും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും കൂടി ഉൾപ്പെടുത്തിയതോടെ സാന്ത്വനം ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനം നേടിയ കുടുംബ വിളക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ച് വരാൻ വേണ്ടി കഥയിൽ വഴി തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. സുമിത്രയുടെ മകൾ ശീതളിനെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കാനുള്ള ശ്രമം വേദികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിൽ ശീതളിന്റെ വിവാഹനിശ്ചയം നടത്തുന്നതിന്റെ പ്രോമോ വിഡിയോയും ഇതിനോടകം ഇറങ്ങി കഴിഞ്ഞു. ഇതോടെ റേറ്റിങ്ങിൽ കുടുംബവിലേക്ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ച് പിടിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറപ്രവർത്തകരും.

ഇപ്പോഴത്തെ ലിസ്റ്റ് പ്രകാരം മൂന്നാം സ്ഥാനത്ത് മൗനരാഗവും നാലാം സ്ഥാനത് കൂടെവിടെയും ആണ്. ഇവർ കൂടി സംഭവബഹുലമായ രംഗങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ റേറ്റിങ്ങിൽ വ്യത്യാസം വരുമെന്നാണ് പ്രതീക്ഷ.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *