Connect with us

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യതനേടി മുന്നേറുകയാണ്. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സാന്ത്വനത്തിന്റെ ഇതിവൃത്തം. ചിപ്പി, രാജീവ് പരമേശ്വരൻ, ഗേപിക അനിൻ, രക്ഷ, ഗിരീഷ് നമ്പ്യാർ എന്നിവരാണ് സാന്ത്വനം പരമ്പരയിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ത്വനം പരമ്പരയിലൂടെ‌ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. സ്വന്തം പേരിനെക്കാളും അഞ്ജലിയുടെ ശിവേട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയാണ് സജിൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. നടന്റെ ആദ്യ പരമ്പരയാണിത്. ശിവാഞ്ജലി ഫൈറ്റും റൊമാൻസുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

എന്നാൽ ഇപ്പോൾ പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്, എന്നാൽ ഇപ്പോൾ ഇതാ സാന്ത്വനം സീരിയൽ അവസാനിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സീരിയൽ, സിനിമാ ഷൂട്ടിംഗ് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു, സാമൂഹിക അകലം പാലിച്ച് ഷൂട്ടിംഗ് ചെയ്യാൻ പറ്റാത്തതിനാൽ താൽക്കാലികമായി പരമ്പര നിർത്തി വെക്കുകയാണ്, കോവിഡ് വ്യപനത്തിന്റെ ഈ പ്രേത്യേക സാഹചര്യത്തിൽ സാന്ത്വനം എന്ന നിങ്ങളുടെ പ്രിയപ്പെട്ട പരമ്പര ഇനി വരുന്ന കുറച്ച് ദിവസങ്ങളിൽ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല . ഉടൻ തന്നെ ‘സാന്ത്വനം എന്ന പരമ്പര നിങ്ങളുടെ സ്വീകരണ മുറിയിൽ മടങ്ങി എത്തുന്നതാണ് എന്ന അണിയറ പ്രവർത്തകർ പറഞ്ഞത്

നിരവധി പ്രേക്ഷകർ ഉള്ള ഒരു പരമ്പരയാണ് സ്വാന്തനം, തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റാറിന്റെ മലയാളം പതിപ്പാണ് ഇത്, കഴിഞ്ഞ ദിവസം സീരിയലിന്റെ നിർമ്മാതാവും നടിയുമായ ചിപ്പി പരമ്പരയുടെ വിജയത്തിന് പിന്നിലുള്ള കാരണം പറഞ്ഞ് എത്തിയിരുന്നു. കുടുംബത്തെ സ്‌നേഹിക്കുകയും ആ ഓര്‍മ്മകളെ ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നവരുടെ പരമ്പരയാണ്. ജീവിതത്തില്‍ തിരക്കേറിയാലും തിരികെ വീട്ടിലേക്ക് പോകാന്‍ മനസ് തുടിക്കും. അതാണ് പരമ്പരയിലൂടേയും കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ജെ പള്ളാശ്ശേരി സാറിന്റെ എഴുത്തിനും സംവിധായകന്‍ ആദിത്യനുമാണ് നന്ദി പറയുന്നത്. എല്ലാവര്‍ക്കുമുള്ളൊരു ഫീല്‍ ഗുഡ് പരമ്പരയാണ് സാന്ത്വനം. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നാണ് ചിപ്പി പറഞ്ഞത്

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *