Connect with us

 

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ സിനിമയിലെത്തിയ നടി ഉയരെയിലെ പ്രകടനത്തിലൂടെയാണ് താരമായി മാറുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് അനാര്‍ക്കലി. നടിയുടെ ചിത്രങ്ങളും പാട്ടുമെല്ലാം വൈറലായി മാറാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അനാർക്കലി മരിക്കർ ഇരയാകാറുണ്ട്.

 

 

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചൊരു ഡാന്‍സ് വീഡിയോയ്ക്ക് ലഭിച്ച മോശം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാര്‍ക്കലി മരിക്കാർ. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന വിമര്‍ശനത്തിനായിരുന്നു അനാര്‍ക്കലിയുടെ മറുപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ മറുപടി.

 

തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവര്‍ ലൈക്ക് ചെയ്യേണ്ടെന്നാണ് അനാര്‍ക്കലി കമൻ്റിൽ പറയുന്നത്. ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും അതില്‍ എന്തിനാണ് നിങ്ങള്‍ വീഴുന്നതെന്നും അനാര്‍ക്കലി ചോദിക്കുന്നു ആളുകളോട് ചോദിക്കുന്നത്. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കൈയ്യടിക്കുകയാണ്.

 

 

ഡാന്‍സ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു. താൻ ഡാന്‍സ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായെന്ന് അനാര്‍ക്കലി പറയന്നു. വിഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്‌സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായെന്നും താരം പങ്ക് വെക്കുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *