Connect with us

നമുക്കറിയാം പണ്ടുകാലത്ത് നമ്മുടെ പഴമക്കാർ പറയാറുണ്ടാരുന്നു പല രീതികളും, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും, അങ്ങനെ ചെയ്യണം, അത് ഇങ്ങനെ വേണം ചെയ്യുവാൻ എന്നിങ്ങനെ പണ്ടുള്ള പഴമക്കാർ അഭിപ്രായങ്ങൾ പറയുമായിരുന്നു. അതുപോലെ പ്രധാനം ആണ് പഴമക്കാർ പറഞ്ഞിരുന്ന ഈ അറിവുകൾ. ഏതാണ്ട് ഈ അറിവുകൾ ശരി വെക്കേണ്ടി വന്നിട്ടുണ്ട് പലരുടെയും അനുഭവങ്ങളിൽ നിന്നും. ഇനി നമ്മുടെ പഴമക്കാൾ വിശ്വസിച്ചിരുന്ന കുറച്ചു കാര്യങ്ങളിലേക്ക് നമുക്ക് വരാം.

നമ്മുടെ വീട്ടിൽ പെട്ടന്ന് ഉണ്ടാവുന്ന കടവും, സാമ്പത്തിക തകർച്ചയും, ദാരിദ്ര്യം ഇതിന്റെ കാരണങ്ങൾ നമ്മൾ ജ്യോത്സ്യം ചെയ്ത് നോക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ പഴമക്കാർ നമ്മുടെ വീട്ടിൽ ദാരിദ്ര്യം ഉണ്ടാക്കുന്ന ചില കാഴ്ചകൾ അവർ പറയുന്നത് ഇങ്ങനെ ആണ്.

ആൾതാമസം ഉള്ള വീട്ടിൽ ചിലന്തി വല അല്ലെങ്കിൽ മാറാല കൂട് കൂട്ടുന്നത് ദാരിദ്ര്യം വന്നു കയറും എന്ന് പഴമക്കാർ വിശ്വസിക്കുന്നു. മാത്രമല്ല നമ്മുടെ വീടുകളിൽ വവ്വാൽ കൂട്ടമായി കൂട് കൂട്ടുന്നത് ദാരിദ്ര്യം ഉണ്ടാക്കുന്നത് ആയും വിശ്വസിക്കുന്നു. പണ്ട് കാലത്ത് പ്രാവുകളെ വീട്ടിൽ വളർത്തുമ്പോൾ മുത്തശ്ശൻ, മുത്തശ്ശിമാർ പറയും പ്രാവിന്റെ കണ്ണീര് വീഴുന്ന സ്ഥലം ദോഷമുള്ളതാകും അതുകൊണ്ട് പ്രാവുകളെ കൂട്ടിൽ ഇട്ട് വളർത്തരുത് ആണ് പ്രാവുകളെ സമാധാനമായി തുറന്ന് വിടുവാനും അവർ പറയുന്നു. വീടിന്റെ ഉള്ളിൽ ചെതൽ പുറ്റ് ഉള്ളത് നമ്മുക്ക് ദാരിദ്ര്യം ഉണ്ടാവുന്നതാണെന്നും പഴമക്കാർ വിശ്വസിക്കുന്നു.

നമ്മുടെ പഴമക്കാരുടെ വിശ്വാസങ്ങൾ നമ്മൾ പലരും അപ്പാടെ തള്ളി കളയാറാണ് പതിവ്. മുത്തശ്ശൻ, മുത്തശ്ശിമാർ പറയുന്ന വാക്കുകൾ തള്ളി കളയരുത്. അതിനു ഒരു പഴചൊല്ല് തന്നെ ഉണ്ട്. മൂത്തവർ പറയുന്ന വാക്കുകൾ നെല്ലിക്ക പോലെ ആദ്യം മധുരിക്കും പിന്നീട് കയിക്കും.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *