Connect with us

ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ “വാസുകിയും”, നാഗാമാതാവായ “സർപ്പയക്ഷിയുമാണ്” ക്ഷേത്രത്തിലെ പണ്ട് മുതൽ മുഖ്യ പ്രതിഷ്ഠ. ഇത് മാത്രമല്ല ഇവിടെ നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ “നാഗയക്ഷിയും” സഹോദരി “നാഗചാമുണ്ഡിയുമാണ്” മറ്റു പ്രതിഷ്ഠകൾ. മറ്റൊരു പ്രത്യാകത ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്‌ണുസർപ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ “അനന്തൻ” കുടികൊള്ളുന്നു. പണ്ട് മുതലേ സ്ത്രീകൾ ആണ് ഈ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. ഇന്ന് മണ്ണാറശാല അമ്മ ഉമാ ദേവി അന്തർജനം ആണ് ക്ഷേത്രത്തിലെ അമ്മ. അമ്മയെയും, നാഗരാജാവിനെയും കാണുവാൻ ഞായർ ദിവസങ്ങളിൽ കേരളത്തിൽ നിന്നും, കേരളത്തിന്റെ വെളിയിൽ നിന്നും, മാത്രമല്ല വിദേശികൾ അടക്കം നിരവതി ഭക്തർ ആണ് വരുന്നത്. ഇവിടെ വർഷത്തിൽ നടക്കുന്ന ആയില്യ മഹോത്സവം ആണ് അറിയപ്പെടുന്നത്. നിരവധി ഭക്തജനങ്ങൾ ആണ് ആയില്യം മഹോത്സവത്തിന് ക്ഷേത്രത്തിൽ എത്തുന്നത്.

മണ്ണാറശാലയിലെ പണ്ട് മുതൽ ഉള്ള പ്രധാന വഴിപാടുകളിൽ പ്രധാനം ആണ് ഉരുളി കമഴ്ത്തൽ എന്ന വഴിപാട്. ഈ വഴിപാട് സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ മണ്ണാറശാലയിൽ വന്നു ഉരുളി കമഴ്ത്തൽ വഴിപാട് വഴിപാടു കഴിക്കുന്നുണ്ട്. ഈ വഴിപാട് ഇങ്ങനെ ആണ് ദമ്പതികൾ ആയവർ താളമേളങ്ങളോടെ മണ്ണാറശാല ക്ഷേത്രത്തിനു ചുറ്റും 3 തവണ പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കുകയും ചെയ്യുന്നു. മേൽശാന്തി അത് മാത്രമല്ല മണ്ണാറശാല ക്ഷേത്രത്തിലെ മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റു ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന്‌ അമ്മയെ ദർശിച്ച്‌ പ്രസാദം ആയിട്ടുള്ള ഭസ്മം വാങ്ങുന്നു. മാത്രമല്ല ഇവർ നടയ്ക്കു വെച്ച ഉരുളി ശേഷം മണ്ണാറശാല അമ്മ നിലവറയിൽ അനന്തന്റെ അടുക്കൽ കമഴ്ത്തിവെയ്ക്കുന്നു. പിന്നീട് കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി മണ്ണാറശാല ക്ഷേത്രത്തിൽ എത്തുമ്പോഴാണ്‌ ഉരുളി നിവർത്തി ഉപകാരസ്മരണയായി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമർപ്പിക്കുന്നു. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തെ ഭക്തയായ അന്തർജ്ജനത്തിന് മകനായി നാഗരാജാവായ അനന്തൻ ജനിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. ജാതി – മത ഭേദമെന്യേ പല ജില്ലയിൽ നിന്നും, കേരളത്തിന്‌ വെളിയിൽ നിന്നും, വിദേശികൾ അടക്കം നിരവധി കുട്ടികളില്ലാത്ത ഭക്തർ ഈ വഴിപാടു ഇവിടെ നടത്തി വരുന്നു. എല്ലാവർക്കും നാഗരാജാവിന്റെ അനുഗ്രഹം ഉണ്ടായിട്ടുള്ളൂ. ഹൈന്ദവവിശ്വാസ പ്രകാരം സന്താനങ്ങളുടെ ശ്രേയസിന് വേണ്ടി ദമ്പതിമാർ നാഗപ്രീതിയാണ് ആദ്യം വരുത്തേണ്ടത് എന്നാണ്. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിനു വേണ്ടിയും സർപ്പദോഷശാന്തിക്കായും ഭക്തർ മണ്ണാറശാല ക്ഷേത്രത്തിൽ മുടങ്ങാതെ ദർശനം നടത്തിവരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *