Connect with us

പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തകർപ്പൻ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം. ചിത്രം ദേശീയ പുരസ്കാരം വരെ നേടി സിനിമ റിലീസിന് കാത്തിരിക്കുകയാണ് . കോവിഡിനെ തുടർന്നുള്ള വളരെ ദയനീയമായ പ്രതിസന്ധികള്‍ മാറിയാല്‍ കിടിലൻ റിലീസായി തന്നെ തിയറ്ററുകളില്‍ ചിത്രം പ്രദർശത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിക്കുന്ന വിവരം. എം എസ് അയ്യപ്പന്‍ നായര്‍ ആണ് അഞ്ച് ഭാഷകളില്‍ ഒരുങ്ങിയ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.എഡിറ്ററാവണം എന്ന അതിയായ ആഗ്രഹത്തോടെ ഒരു എഡിറ്ററായ ആളല്ല താനെന്നും വേറൊന്നും അറിയാത്തതുകൊണ്ട് എഡിറ്റിങ്ങിലേക്ക് തിരിഞ്ഞതാണെന്നും അദ്ദേഹം പറയുന്നു.

അതിന് ശേഷം ചെയ്‌തു  കൊണ്ടേയിരുന്നു അതൊരു വലിയ ഒരു ആഗ്രഹമായി മാറി. ആരുമില്ലെങ്കിലും പ്രിയൻ സാർ സിനിമ ചെയ്യും അതിപ്പോൾ എഡിറ്റര്‍ ആയാലും ശരി ക്യാമറമാന്‍ ആയാലും ശരി അദ്ദേഹം സിനിമ ചെയ്യും. എന്താണോ വേണ്ടത്. അത് പുളളി ചെയ്യിപ്പിച്ച്‌ എടുക്കും. എഡിറ്റിങ്ങിനായി ആദ്യാവസാനം സാര്‍ കൂടെ ഇരുന്ന് അഭിപ്രായങ്ങള്‍ പറഞ്ഞാണ് ചെയ്യുക. ഒരുപാട് ആം​ഗിള്‍സില്‍ സാര്‍ ഷൂട്ട് ചെയ്തിട്ടുണ്ടാകും. പുളളിക്ക് എന്ത് വേണമെന്ന് കൃത്യമായി അറിയാം. അത് മാത്രമായിരിക്കും ഷൂട്ട് ചെയ്യുന്നതും. ഇത് നമുക്ക് പണി എളുപ്പമാക്കുകയും ചെയ്യും. മരക്കാര്‍ സിനിമയുടെ പശ്ചാത്തലത്തില്‍ എം.എസ് അയ്യപ്പന്‍നായരുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പങ്ക് വെച്ചത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *