Connect with us

എല്ലാവരും സമ്പന്നർ ആകുവാൻ ആഗ്രഹമുള്ളവർ ആണ്. നമ്മൾക്ക് എങ്ങനെ സമ്പന്നർ ആകാം. ഈ ഒരു ചെറിയ കുറിപ്പ് നിങ്ങൾക്ക് എത്രമാത്രം ഉപകാരപ്പെടും എന്ന് അറിയില്ല.എങ്കിലും തീർച്ചയായും നിങ്ങൾക്ക് ഇത് ഉപകാരപ്പെടും. ആദ്യം നമുക്ക് വേണ്ടത് ഈശ്വര വിശ്വാസം ആണ്.ഈശ്വരനിൽ വിശ്വാസം അർപ്പിച്ചു ജീവിക്കുക. ഞാൻ ആണ് എല്ലാം എന്ന അഹങ്കാരം പാടില്ല. ലഹരി ഉപയോഗം ഉള്ളവർ പരാജയപ്പെടും. ലഹരി നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും തളർത്തുന്നു. ഇത് മൂലം നിങ്ങളുടെ ബിസിനസ്, അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി ആകട്ടെ അവിടെ ശ്രദ്ധ കുറയും. അത് നിങ്ങളുടെ ബിസിനസ് തകർച്ചക്ക് കാരണമാവും. ലഹരി ഉപയോഗം നിർത്തുന്നത് നിങ്ങളുടെ സാമ്പാദ്യം കൂടുവാൻ കാരണം ആവുന്നു.

അമിത ദേഷ്യം എല്ലാവർക്കും ഉണ്ട്. എന്നാൽ അമിത കോപം പലരുമായി പിണങ്ങുന്നത് ഇടയാകും. ഇതും ഒഴുവാക്കണം. ശരിയായ സമയത്ത് ആഹാരം, ശരിയായ ഉറക്കം.

എല്ലാവരെയും ബഹുമാനിക്കുവാൻ മനസ്സ് ഉണ്ടാവണം. മറ്റുള്ളവന്റെ വളർച്ചയിൽ അസൂയ പാടില്ല.വെള്ള വസ്ത്രം ഉപയോഗിക്കുന്നത് ഐശ്വര്യം വന്നു കയറും. അന്നം ദാനം ചെയ്യുന്നത് സാമ്പാദ്യം വരുത്തും. നല്ല പ്രവർത്തികൾ ചെയ്ത് മുന്നോട്ട് പോകുന്നവർക്ക്‌ നല്ലത് മാത്രമേ ഉണ്ടാവൂ. എന്ത് കാര്യങ്ങൾ ചെയ്യുമ്പോളും നിങ്ങളുടെ ആചാര പ്രകാരമുള്ള ദൈവത്തിന്റെ പ്രാർത്ഥന പ്രകാരം നടത്തുക. സ്ഥാപനം നടത്തുന്ന വ്യക്തികൾ തീർച്ചയായും നിങ്ങളുടെ സ്ഥാപനത്തിൽ കുബേര പ്രതിമകൾ വെക്കുന്നത് നല്ലതാണ്. കടൽ വെള്ളം കുപ്പിയിൽ ശേഖരിച്ച് വിളക്ക് കൊളുത്തുന്ന സ്ഥലത്ത് ശ്രകരിക്കുന്നത് നല്ലതാണ്. ലക്ഷിമി ദേവിയുടെ ഫോട്ടോ വെക്കുന്നതും നല്ലതാണ്. മാത്രമല്ല സ്ഥാപനത്തിൽ ചിലന്തി വല കയറാതെ നോക്കുക. മാറാല കയറുന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് പഴമക്കാർ പറയുന്നത്.

6 മാസം ഇരിക്കുമ്പോൾ സ്വന്തം നാളിൽ കുടുംബ ക്ഷേത്രത്തിൽ അർച്ചന നടത്തുന്നത് നല്ലത്. സ്ഥാപനത്തിന് മുന്നിൽ മുല്ല പോലെ ഉള്ള ചെടികൾ വെച്ച് കിളിപ്പിക്കുന്നത് നല്ലതാണ്.സ്വന്തം അമ്മയുടെയും, അച്ഛന്റെയും മനസ്സ് വേദനിപ്പിക്കാതെ അവരോട് സ്നേഹത്തോടെ മുന്നോട്ട് പോകുക നിങ്ങൾക്ക്‌ വിജയം ഉറപ്പ്

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *