Connect with us

അവതരണ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി . ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതരണത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.അതെ പോലെ ആങ്കറിങ് മേഖലയില്‍ ഒരു നവീന രീതി കൊണ്ടുവന്ന താരം കൂടിയാണ് രഞ്ജിനി ഹരിദാസ്. പക്ഷെ ഇപ്പോൾ ജനങ്ങൾ വിചാരിക്കുന്നത് താനിപ്പോള്‍ ഫീല്‍ഡില്‍ ഇല്ലെന്നാണെന്ന് രഞ്ജിനി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞ്ഞു

കേരളത്തില്‍ ഈ കാലത്തും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ താന്‍ തന്നെയാണെന്നും രഞ്ജിനി പറഞ്ഞു . ‘2007 മുതല്‍ 2014 വരെ ഞാന്‍ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല. അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്. പക്ഷേ, ഞാന്‍ മറ്റു ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ പക്ഷെ അവ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ.

സാമ്പത്തികപരമായി നോക്കുകയാണങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

 

 

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *