Connect with us

വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളക്കരയില്‍ വളരെ വലിയ ചലനം സൃഷ്ടിക്കാന്‍ നടി സാനിയ അയ്യപ്പന് സാധിച്ചിരുന്നു. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടിയിപ്പോള്‍. ഇതിനിടെ ലേശം ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ പലപ്പോഴും സാനിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ തനിക്ക് അത്തരം വേഷങ്ങള്‍ ധരിക്കാനാണ് ഇഷ്ടമെന്നാണ് നടി പറയുന്നത്.

സിനിമയിലെത്തിയാല്‍ പൊതുവേ നടിമാര്‍ വിവാഹം കഴിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. ഇത്തരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി പോവുകയാണ് സാധാരണ പതിവ്. എന്നാല്‍ പത്തൊന്‍പത് വയസേ ആയിട്ടുള്ളു എങ്കിലും വിവാഹത്തെ കുറിച്ചടക്കം തനിക്ക് സ്വപ്‌നങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് സാനിയ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹത്തെ കുറിച്ചും ട്രോളുകളില്‍ നിന്ന് അതിജീവിക്കാന്‍ സാധിച്ചതിനെ കുറിച്ചുമൊക്കെ നടി പറയുന്നു.

പ്രായം 19 ആയിട്ടുള്ളു എങ്കിലും നടി പ്രൊഫഷണല്‍ ആന്‍ഡ് ബോള്‍ഡ് ആണ് ഞാന്‍. അത് ജീവിതം നമുക്ക് തരുന്ന അവസരങ്ങള്‍ നമ്മളെ മാറ്റി എടുക്കുന്നതാണ്. അനുഭവങ്ങള്‍ ആണ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഞാന്‍ ഈ പ്രായത്തില്‍ ഒരു വിദ്യാര്‍ഥി മാത്രമായിരുന്നു എങ്കില്‍ ഒരിക്കലും ഇത്രയും ബോള്‍ഡ് ആകില്ലായിരുന്നു. ട്രോളുകള്‍, കമന്റുകള്‍, ഹരാസ്‌മെന്റ് ഇവയെല്ലാം ഏല്‍ക്കേണ്ടി വരുമ്പോള്‍ ഏതൊരു മനുഷ്യനും അതിനെ അതിജീവിക്കാന്‍ പഠിക്കും. ഞാനും പഠിച്ചു. ഇപ്പോള്‍ നല്ല ധൈര്യമുണ്ട്.

സ്വപനം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കടന്നിട്ടില്ലെങ്കിലും തൻ്റെ കല്യാണം വരെ ഞാന്‍ സ്വപ്‌നം കണ്ട് കഴിഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡിങ്ങ് ആയിരിക്കും. ഗ്രീസില്‍ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്ട് കോംപിനേഷന്‍ ആയിരിക്കും. അയ്യോ പയ്യന്റെ കാര്യം മറന്ന് പോയി. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം.

നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയത് കൊണ്ട്  ചോദ്യങ്ങള്‍ മനസില്‍ ഇല്ല. അച്ഛന്‍ അയ്യപ്പന്‍ എന്‍ജിനീയറാണ്. അമ്മ സന്ധ്യ വര്‍ക്കൊന്നും ചെയ്യുന്നില്ല. അമ്മയ്ക്കായിരുന്നു എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ ആഗ്രഹം. അച്ഛന് ഞാനൊരു നടിയായി കാണാനായിരുന്നു ആഗ്രഹം. രണ്ട് പേരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ ഇന്ന് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.

സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ അണിയാനാണ് എനിക്ക് ഇഷ്ടം. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്‌നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ല. ആത്മവിശ്വാസം ഉള്ള ഒരാളെ ഇത്തരം കമന്റുകള്‍ ബാധിക്കില്ല എന്ന് കമന്റുകള്‍ ഇടുന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ഷോര്‍ട്ട്‌സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന് പറഞ്ഞ കമന്റ് അല്‍പം കടന്ന് പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക് ആയി പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *