Connect with us

 

ദിനംപ്രതി വർധിച്ചു വരുന്ന കോവിഡ് കേസുകളാൽ വീർപ്പുമുട്ടുകയാണ് ഇന്ത്യാ രാജ്യം. ഈ അവസരത്തിൽ പതിനായിരം അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. പീപ്പിൾ ഫോർ ദ എതികൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (PETA) യുമായി സഹകരിച്ചാണ് താരം സഹായമെത്തിക്കുന്നത്. ഉദയ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

 

ചോറും പഴവർഗ്ഗങ്ങളും അടങ്ങിയ ഭക്ഷണമാണ് അതിഥി തൊഴിലാളികൾക്കായി നൽകുന്നത്. ”വലിയ പ്രതിസന്ധിയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അനുകമ്പയോടെ, ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇതിനെ നേരിടേണം. പെറ്റയുമായി ഒരിക്കൽകൂടി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്. പ്രോട്ടീനുള്ള, പാക്കു ചെയ്ത ഉച്ചഭക്ഷണമാണ് ആവശ്യക്കാർക്ക് എത്തിക്കുക”, സണ്ണി ലിയോൺ പറഞ്ഞു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *