Connect with us

നേരവും കാലവും നോക്കാതെ ഒരു വീടിന്റെ മുഴുവൻ പണികളും ചെയ്തു സ്വന്തം സുഖമോ സൗകര്യമായി നോക്കാതെ രാപകലില്ലാതെ കഷ്ടപ്പെടുന്നതാണ് ഏതൊരു സ്ത്രീയും. അവള് അമ്മയാണ് , ഭാര്യ ആണ് , പെങ്ങൾ ആണ്. ജോലിചെയ്യുന്നവർ ആണെങ്കിൽപോലും രാവിലെ വീട്ടിലെ പണികൾ മുഴുവൻ ചെയ്ത് ജോലിക്ക് പോയി വൈകി വന്ന് വീട്ടിലെ പണി മുഴുവൻ ചെയ്യുന്നതാണ് ശീലം എന്ന് ഇതിനിടയിൽ എപ്പോഴാണ് അവൾക്ക് തന്റെതായ ഒരിടം ലഭിക്കുന്നതെന്ന് ആർക്കുമറിയില്ല.

കിടപ്പറയിൽ ഭർത്താവിനെ സന്തോഷിപ്പിക്കണം, ഭക്ഷണമുണ്ടാക്കി വീടുപണി ചെയ്യും അച്ഛനമ്മമാരെയും സന്തോഷിപ്പിക്കണം, മക്കൾക്ക് യാതൊരു കുറവും ഉണ്ടാകാതെ എല്ലാം ചെയ്തു കൊടുക്കണം. ഇതൊക്കെ തന്നെയാണ് ഏതൊരു സ്ത്രീയും സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നത്. ഇതിൽ അവൾക്ക് എന്താണ് സന്തോഷം?

വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യമില്ലായ്മ തന്റെ കുടുംബത്തിൽനിന്നും നേരിടുമ്പോഴാണ് പല സ്ത്രീകളും മാനസികമായി തളർന്നു പോകുന്നത്. ദിവസത്തിൽ എത്രയോ മണിക്കൂറുകൾ ആർക്കൊക്കെയോ വേണ്ടി പണി ചെയ്തുതീർക്കുന്ന അവൾക്ക് രാത്രി കിടപ്പ് മുറിയിൽ ഭർത്താവിനെ സന്തോഷിപ്പിക്കുകയും വേണം.

എന്നാൽ അവൾക്ക് എന്താണ് വേണ്ടത് എന്ന് ഒരിക്കലെങ്കിലും ആ ഭർത്താവ് ചോദിച്ചിട്ടുണ്ടോ എന്നതായിരിക്കും നമ്മൾ ചിന്തിക്കേണ്ടത്. നമുക്കു ചുറ്റുമുള്ള വീട്ടമ്മമാരുടെ എണ്ണം എടുത്താൽ അവർ എത്ര പേരാണ് ജീവിതത്തിൽ സന്തോഷം എന്നൊരു അവസ്ഥ എല്ലാ അർത്ഥത്തിലും ലഭിക്കുന്നത് എന്ന് ആലോചിച്ചാൽ മതി.

ഒരു പെൺകുട്ടിയായി ജനിച്ച് കല്യാണ ശേഷം ഭർത്താവിനെ വീട്ടിലേക്ക് പോകുമ്പോൾ അവിടത്തെ ജോലിയും ചെയ്ത് കുട്ടി ആയി കഴിഞ്ഞാൽ അവരെയും നോക്കി സ്വന്തം ജീവിതം മുഴുവൻ അടുക്കളയിലും മറ്റും കഴിയുന്ന അവർക്ക് സ്വന്തം ജീവിതത്തിൽ ഏറ്റവും അനിവാര്യമായി തോന്നുന്നത് എന്താണ് അറിയുമോ?

ബഹുമാനം, ഏതൊരു പെണ്ണും സ്വന്തം ജീവിതത്തിൽ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ് ബഹുമാനം എന്നത്. രാപകലില്ലാതെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോൾ എല്ലാവരാലും ചവിട്ടി ഇറക്കേണ്ട വല്ല ഒരു പെണ്ണ് കാരണം അവളാണ് ആ വീടിന്റെ എല്ലാം ചെയ്യുന്നത്. അതുകൊണ്ട് ഏവരും അവൾക്കൊരു ബഹുമാനം നൽകണം അവൾക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു ബഹുമാനം അതാണ്.

യഥാർത്ഥത്തിൽ ഒരു പെൺകുട്ടി അവളുടെ സ്വകാര്യ ജീവിതത്തിൽ സെക്സിൽ തൃപ്തി ആണോ എന്ന് എത്ര പുരുഷന്മാർ ചോദിച്ചിട്ടുണ്ട് എന്ന് നമുക്ക് ആർക്കും അറിയില്ല. എന്നാൽ അവളെ ബഹുമാനിക്കണം ഏതൊരു സ്ത്രീയും അതിന് അർഹതയാണ്

എന്നാൽ മനസ്സാക്ഷി തൊട്ടു നമ്മൾ എല്ലാവരും ഓർക്കണം എപ്പോഴാണ് നമ്മൾ സ്ത്രീക്ക് ബഹുമാനം നൽകിയത് എന്ന്. നൽകണം കാരണം ഇന്ന് നമ്മൾ നൽകുന്ന ബഹുമാനം മാത്രമേ നാളെ നമ്മുടെ മക്കൾ നമുക്ക് തിരിച്ചു നൽകുകയുള്ളൂ

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *